മൃദംഗശൈലേശ്വരി.....!*
അസാധ്യമായതെന്തും സാധ്യമാകുന്നൊരു ക്ഷേത്രം! അമ്മയുടെ മുൻപിൽ നെയ് വിളക്കു കൊളുത്തി പ്രാർത്ഥിക്കാൻ ഭക്തജനപ്രവാഹം! മൃദംഗശൈലേശ്വരി ക്ഷേത്രം:
കണ്ണൂർ ജില്ലയിലെ ഇരുട്ടിയിൽ, മുഴക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുണ്യപുരാതന ക്ഷേത്രം.
ഒരു കാലത്ത് നിത്യപൂജകൾക്ക് പോലും ധനം തികയാതെ വന്നപ്പോൾ, ഭക്തരെല്ലാം ഒരുമിച്ച് ലക്ഷദീപം തെളിയിക്കാൻ തീരുമാനിച്ചു.
ലക്ഷദീപം തെളിയിച്ച അതേ നിമിഷം ഭയപ്പെടുത്തുന്ന രീതിയിൽ ഇടിയും മഴയും പെയ്തിറങ്ങി, വൃക്ഷങ്ങൾ കടപുഴകി വീഴുകയും കൊടുംകാറ്റ്പോലെ ഭീതി ജനിപ്പിക്കുന്നരീതിയിൽ വീശിയടിച്ച കാറ്റിൽ, തെളിയിച്ച ദീപങ്ങളെല്ലാം കെട്ടുപോകുകയും ചെയ്തു. ഭയന്നു പോയ ഗ്രാമവാസികൾ പ്രശ്നം വച്ചു നോക്കുകയും, പ്രശ്ന വിധിയിൽ ക്ഷേത്രത്തിന് മുൻവശം കാലപഴക്കത്താൽ മറഞ്ഞു പോയ ഒരു വലിയ കുളമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആക്ഷേത്രക്കുളം കണ്ടെത്തി പരിപാലിച്ചാൽ ഈ ക്ഷേത്രം ലോക പ്രശസ്തമാകുമെന്നും പ്രവചനമുണ്ടായി, ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ആക്ഷേത്രക്കുളം കണ്ടെത്തി പ്രശ്ന വിധിയിൽ പറഞ്ഞതുപോലെ തന്നെ പരിപാലിക്കുകയും ചെയ്തു.
ഈ ക്ഷേത്രത്തിലെ വിഗ്രഹം ഏകദേശം ഒന്നര കോടിയോളം വിലമതിക്കുന്നതാണ്!
മുൻ പോലീസ് മേദാവി അലക്സാണ്ടർ ജേക്കബ് സാറിന്റെ കേസ് ഡയറി: നാല് തവണ ഈ ദേവീവിഗ്രഹം മോഷ്ടിക്കപ്പെട്ടു!
ആദ്യത്തെ മോക്ഷണം നടന്നത് 1979 ലാണ് ,പിറക് വശം പൊളിച്ചാണ് മോഷ്ടാക്കൾ അന്ന് അകത്ത് കടന്നത്, അന്നവർ പത്തിരുന്നൂറ് വാരവരെ വിഗ്രഹം കടത്തികൊണ്ട് പോയി ഉപേക്ഷിച്ച് കടന്ന് കളഞ്ഞു, പ്രതികളെ പിടിക്കാനായില്ല! തിരികെ വിഗ്രഹം വീണ്ടുംപ്രതിഷ്ഠിച്ചു.
രണ്ടാമത് മറ്റൊരു സംഘം ക്ഷേത്രം കുത്തിതുറന്ന് അകത്തു കയറി വിഗ്രഹം കൊണ്ടുപോയി! 41 ദിവസം പോലീസ് സർവ്വസന്നാഹവും ഉപയോഗിച്ച്, ശാസ്ത്രീയമായ പല അന്വേഷണങ്ങളും നടത്തി!പക്ഷേ പ്രതികളെ കണ്ട് പിടിക്കാനായില്ല!
അവസാനം ക്ഷേത്രത്തിൽ വീണ്ടും പ്രശ്നംവച്ചു.പ്രശ്നത്തിൽ തെളിഞത് ദേവി തമിഴ്നാട്ടിലേക്ക് പൊയ്കൊണ്ടിരിക്കുകയാണെന്നും 42 ദിവസം കഴിഞ്ഞാൽ പിന്നെ ഭഗവതിയെ കിട്ടില്ല!പക്ഷേ അതിന് മുമ്പ് ക്ഷേത്രത്തിൽ ഭഗവതി തിരികെ എത്തും എന്നായിരുന്നു പ്രവചനം.
നാൽപത്തി രണ്ടാമത്തെ ദിവസം രാവിലെ പാലക്കാട് നിന്നും, തമിഴ്നാട്പോകുന്ന ഹൈവേയുടെ സൈഡിൽ ദേവിയെ കൊണ്ട് വന്ന് വച്ച ശേഷം അവിടെ ഒരു നോട്ടെഴുതി വച്ചിരുന്നു, ഇത് മൃദംഗശൈലേശ്വരിയുടെവിഗ്രഹമാണ്, ദേവിയെ ഞങ്ങൾക്കിനി കൊണ്ട് പോകാനാകില്ല, ഈ വിഗ്രഹം ക്ഷേത്രത്തിൽ കൊണ്ട് പോയി പ്രതിഷ്ഠിക്കണം എന്നതായിരുന്നു ആ കുറിപ്പ്! വിവരമറിഞ് പോലീസ് സ്‌റ്റേഷന് മുന്നിൽ വിഗ്രഹം കാണാൻ ലക്ഷക്കണക്കിന് ഭക്തർ തടിച്ച് കൂടി, നാട്ടുകാരുടെ ശരണംവിളിയാൽ പോലീസ് സ്‌റ്റേഷൻ വരെ ക്ഷേത്രമാകുന്ന അനുഭൂതി അവർ തിരിച്ചറിഞ്ഞു
രണ്ട് പ്രാവശ്യാവുംമോക്ഷണം കഴിഞപ്പോൾ അവിടെ ഒരു പോലീസ് ഗാഡ് ഇടണം എന്ന് പോലീസ് ക്ഷേത്ര ഭരണാധികാരികളോട് പറഞ്ഞപ്പോൾ, ഞങ്ങളുടെ ദേവിക്ക് ഇവിടെ
ഒരുകാവലും വേണ്ട, ദേവി എങ്ങും പോകില്ല ആർക്കും ഇവിടെ നിന്നും കൊണ്ട് പോകാൻ സാധിക്കില്ല എന്നതായിരുന്നു. ഭക്തജനങ്ങളുടെ പ്രതികരണം.
വീണ്ടും വിഗ്രഹം മോക്ഷണം പോയി, ഇത്തവണ കർണാടകത്തിൽ നിന്നും, ഒരുഗ്യാങ്ങ് വന്നു വയനാട് വഴി കൊണ്ട് പോയി! മൂന്ന് ദിവസം കഴിഞ്ഞു, പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണം, ഫിംഗർപ്രിൻറ്, ഡോഗ് സ്ക്വാഡ് എന്നീ എല്ലാ രീതിയിലുള്ള അന്വോഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല!, നാട്ടുകാർ പറഞ്ഞു ഒന്നും പേടിക്കണ്ട ദേവി സ്വന്തം ശക്തിയിൽ തിരികെ വന്നുകൊള്ളും ഞങ്ങൾക്കതുറപ്പാണ്!
മൂന്നാം ദിവസം ഉച്ചയായപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ! മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ ഭഗവതിയുടെ വിഗ്രഹം കല്പറ്റയിലെ ഇന്ന ലോഡ്ജിൽ ഇത്രാമത്തെ മുറിയിലിരുപ്പുണ്ട്, ഞങ്ങൾക്ക് ദേവിയെ കൊണ്ട് പോകാൻ പറ്റുന്നില്ല, ഞങ്ങൾ പോകുന്നു! പോലീസ് സ്ഥലത്തെത്തി പരിശോദിച്ചപ്പോൾ വിഗ്രഹം മുറിയിലിരുപ്പുണ്ട്! നിറയെ മനോഹരമായ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്നു! മോഷ്ടിച്ചവർ പൂജ ചെയ്ത ലക്ഷണങ്ങൾ!
പോലീസ് പൂജാരിയെ കൊണ്ട് വന്നു!
നാല്പത്തൊന്ന് ദിവസത്തെ പൂജയാലും ലക്ഷം മന്ത്രങ്ങളാലും ദേവിയെ വീണ്ടും പ്രതിഷ്ഠിച്ചു.
നാല് തവണ മോഷ്ഠിക്കപെട്ടെങ്കിലും, മറ്റ് പല കേസുകളിലായി, മൂന്ന് മോക്ഷണ സംഘങ്ങളെ പിടിക്കപെട്ടപ്പോൾ സാന്ദർഭികവശാൽ അവർ ഈ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കാര്യാവും സമ്മതിക്കുകയുണ്ടായി, അവിശ്വസനീയമായ ഒരുപാടനുഭവങ്ങൾ, വിഗ്രഹം മോഷ്ടിച്ചവർക്ക് സ്ഥലകാലബോധം നഷ്ടപെടുന്നു, ദിക്കുകളെക്കുറിച്ചുള്ള ബോധം ഇല്ലാതാവുന്നു,അവർ മലമൂത്ര വിസർജനം പോലും ചെയ്ത് പോകുന്നു. ശക്തിസ്വരൂപിണിയുടെ ശക്തി അവർ തിരിച്ചറിഞ് കാല്ക്കൽ വീണ് മാപ്പ് പറഞ്ഞ് ഭയന്നോടുകയാണുണ്ടായത്
പ്രശ്ന വിധിയിൽ കണ്ടതുപോലെ മുൻ പോലീസ് മേധാവി ഇക്കാര്യാങ്ങൾ വെളിപെടുത്തിയതുമുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമാണ്!
കാണാത്തവർക്കായി താഴെ രണ്ട് യൂടൂബ് ലിങ്കുകൾ കൊടുത്തിട്ടുണ്ട്! ലഭിച്ചവിവരങ്ങൾ അപൂർണമാണ് പഴശിരാജാവിന് ലഭിച്ച സിദ്ധിവരെ അമ്മയുടെ മഹിമകൾ വാക്കുകളിൽ ഒതുങ്ങുന്നതല്ല ! ഭഗവതിയുടെ കീർത്തികൾ താങ്കൾ ഓരോരുത്തർക്കും ലഭിച്ചതു പോലെ, താങ്കൾക്കും അമ്മയുടെമറ്റ് ഭക്തരിലെത്തിക്കുവാൻ കഴിയുമാറാകട്ടെ, ഭഗവതിയുടെ വിഗ്രഹം കാണുവാൻ ഏവർക്കും ഭാഗ്യമുണ്ടാകട്ടെ,ലോകമറിയട്ടെ, ആ നന്മ ഓരോ ഭക്തരിലും ഐശ്യര്യാമായി നിറയുമാറാകട്ടെ,...
അമ്മേ നാരായണാ.
''മാതംഗാനനമബ്ജവാസരമണിം -
ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗനാരദകണാദാദ്യാൻ-
മുനീന്ദ്രാൻ ബുധാൻ
ദുർഗാഞ്ചാപി മൃദംഗശൈലനിലയാം-
ശ്രീ പോർക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസ്മഹേ സപദിന:
കൂർവന്ദ്വമീ മംഗളം മംഗളം മംഗളം."
No comments:
Post a Comment