ശ്രീമദ് ഭാഗവതം 117*
അങ്ങനെ ഇരിക്കുമ്പോ ഒരിക്കൽ ജഡഭരതനെ കൃഷിസ്ഥലം കാവലിനായി പിടിച്ചിരുത്തി. അവിടെ ഇരുന്നു. പക്ഷികള് വരാതെയും മറ്റും നോക്കണം. കാവൽ നിലക്കണ ആള് കാല് കുന്തിച്ച് നില്ക്കണമെന്നാണ്. പക്ഷേ ഇദേഹം നില്ക്കണതോ? വീരാസനേന. വീരാസനത്തിൽ,എന്നു വെച്ചാൽ എണീക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ലാ എന്നർത്ഥം. കാലിന്മേൽ കാലിട്ട് വീരാസനത്തിൽ ഇരുന്ന് കൊണ്ട് കൃഷി സ്ഥലം നോക്കിക്കൊണ്ട് ഇരിക്കാണ്.
അപ്പോ ഒരു കാട്ടാളൻ രാജാവ് അവിടെ വന്നു . അയാൾക്ക് മക്കളില്ല്യ. മനുഷ്യ ബലി ഭദ്രകാളി ക്ക് കൊടുത്താൽ മക്കളുണ്ടാവും അത്രേ. അതിനായിട്ട് ആരെയോ പിടിച്ചു കൊണ്ട് വന്നു. അയാൾ ഓടി പ്പോയെന്ന് തോന്നണു. വേറൊരാളെ അന്വേഷിച്ച് വരുമ്പഴാണ്, ദാ അവിടെ ഒരാള് അനങ്ങാതെ ഇരിക്കണ്ട്. അപ്പോ ഈ കാട്ടാളന്മാര് പറഞ്ഞു ദാ ഒരുത്തൻ ഇരിക്കണു. നല്ല ശരീരം. ഭരതന് നല്ല തടിച്ച ശരീരം ആണേ. കിട്ടിയതെന്താന്ന് വെച്ചാൽ ഭക്ഷിച്ചോളുമേ. മെഡിക്കൽ സയൻസ് പറയുന്നത് ഇന്ന് അധികവും സൈക്കോസൊമാറ്റിക് ഡിസീസസ് ആണെന്നാണ്. (അധികവും മാനസിക രോഗം ആണ്). കുറച്ചേ ശാരീരികം ഉള്ളൂ. ഇവിടെ അദ്ദേഹത്തിന് മനസ്സേ ഇല്ലേ.അതുകൊണ്ട് അദ്ദേഹത്തിന് രോഗവും ഇല്ല്യ ഒരു പ്രശ്നവും ഇല്ല്യ. കിട്ടുന്നതൊക്കെ ഭക്ഷിച്ച് കൊള്ളും. അത് പിണ്ണാക്കാണെങ്കിലും വേണ്ടില്ല്യ. തിന്നോളും എന്നാണ്. ഇവിടെ ഇദ്ദേഹം അനങ്ങാതെ ഇരിക്കണ്ട്. ഈ കാട്ടാളന്മാര് പറഞ്ഞു ഇവനെ കൊണ്ട് പോയാലോ. അത് മനുഷ്യനാണോ അതോ വല്ല വിഗ്രഹം മറ്റോ ആണോ. അനക്കല്ല്യ. കണ്ണ് തുറന്നണ്ട്. എന്നാൽ കണ്ണ് ചിമട്ടണില്ല്യ. ആകാശത്തില് എന്ന പോലെ ഒരു ദൃഷ്ടി.
തത് വിഷ്ണോ: പരമം പദം സദാ പശ്യന്തി സൂരയ:
എവിടെയാ ദൃഷ്ടി? ആ പരമപദത്തിനെ ഹൃദയത്തിൽ കണ്ട് കൊണ്ടേ ഇരിക്കണു. കണ്ണ് തുറന്നിരിക്കണ്ട്. നിശ്ചലമായിട്ട് ഇരുപ്പ്. ഇവര് അടുത്ത് വന്നു. അപ്പഴും അനക്കല്ല്യ. ഇതെന്തു സത്വം? പിടിച്ച് എഴുന്നേല്പിച്ചപ്പോ എഴുന്നേറ്റു. കൂട്ടിക്കൊണ്ടു പോയപ്പോ നടന്നു.
അവര് പറഞ്ഞു. നമുക്ക് സൗകര്യായി. ഇങ്ങനെ ഒരെണ്ണത്തിനെ കിട്ടിയല്ലോ. കൊണ്ട് പോയി ആ ബലിപീഠത്തിന് മുമ്പിൽ കൊണ്ട് പോയി നിർത്തി. ആ ബലി പീഠം കണ്ടാൽ ആർക്കും അറിയാം കൊല്ലാൻ പോവാണെന്ന്. എല്ലാവരും ചെമ്പരത്തി പൂമാലയും വാളുമായി നില്ക്കണ്ട്. യാതൊന്നുമില്ല്യ, ഒരു ഭാവഭേദവും ഇല്ല്യ.
അഭയം വൈ ജനകപ്രാപ്തോസി. മൃത്യുർ യസ്യ ഉപസേദനം എന്നാണ്. ജ്ഞാനികൾക്ക് മൃത്യു, കൂട്ടിക്കഴിക്കാനുള്ള വല്ല ഉപ്പേരിയോ അവിയലോ ഓലനോ ഒക്കെ പോലെയാത്രെ . ഇവര് കൈയ്യില് വാളുമൊക്കെ പിടിച്ച് ബലി കൊടുക്കുന്നതിന് മുമ്പ് കുളിപ്പിക്കാ, നല്ല വണ്ണം ഭക്ഷണം കൊടുക്കാ അതൊക്കെയാണ്. ആരെങ്കിലും അപ്പോ ഭക്ഷണം കഴിക്കോ?
ഇദ്ദേഹത്തിനെ കുളിപ്പിച്ചു. കുറേ ദിവസായി കുളിച്ചിട്ട്. കുളിച്ചപ്പോ കുളിച്ചു. ഭക്ഷണം കൊടുത്തപ്പോ നല്ലോണം ശാപ്പിട്ടു. ഭക്ഷണം കഴിഞ്ഞ് വെട്ടാനായിട്ട് വാള് പൊന്തിക്കയാണ്. ആരെയാണ് വെട്ടാൻ പോകുന്നത്?
ശ്രീശുകമഹർഷി പറയണു,
സർവ്വഭൂതസുഹൃദ:
സർവ്വഭൂതസുഹൃത്തായ,
യത് ബ്രഹ്മഭൂതസ്യ സാക്ഷാദ് ബ്രഹ്മർഷി സുതസ്യ നിർവൈരസ്യ സർവ്വഭൂതസുഹൃദ: സൂനായാംഅപ്യനനുമതമാലംഭനം തദുപലഭ്യ
ബ്രഹ്മതേജസാതിദുർവ്വിഷഹേണ ദന്ദഹ്യമാനേന വപുഷാ സഹസോച്ചചാട സൈവ ദേവീ ഭദ്രകാളി
മഹിഷാസുരമർദ്ദിനിയയ ദേവി അനേക ദിവ്യയുധങ്ങളോട് കൂടെ അവിടെ ആവിർഭവിച്ച് ഇവരുടെ തല ഒക്കെ വെട്ടി. എന്നാൽ കാളി തന്നെ രക്ഷിച്ചുവല്ലോ കാളിയുടെ അടുത്ത് അമ്മേ എന്നെ രക്ഷിച്ചു വല്ലോ, താങ്ക്സ് ഒന്നും പറഞ്ഞുമില്ല്യ. അവിടെ നിന്നും ഇറങ്ങി പ്പോയി. കാളി പോലും ആശ്ചര്യപെട്ടണ്ടാവും ഇങ്ങനെ ഒരു ജീവനോ? അതേ മരിക്കാറായിട്ടില്ല്യ. അതാ കാളി വന്നു രക്ഷിച്ചത്. ശരി, ആവട്ടെ, അവിടെ നിന്ന് ഇറങ്ങി പുറപ്പെട്ടു.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lkshmi Prasad
No comments:
Post a Comment