നാഗങ്ങൾക്ക് നൂറും പാലും - പിന്നിലെ കഥ.
നാഗങ്ങൾക്ക് “നുറും പാലും” നിവേദിക്കുക എന്നത് കേരളത്തിലെ ഹിന്ദുക്കൾ ക്കിടയിലെ ഒരു പ്രധാന ആചാരം ആണ്. അധികമായും സർപ്പ ദോഷം, രാഹു ദോഷം എന്നിവയുടെ ദോഷഫലങ്ങളെ ഒരു അളവ് വരെ കുറക്കാൻ ഇതുകൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ആരാധന പ്രധാനമായും നാഗ രാജാവിനും, നാഗ യക്ഷിക്കും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും, അതുകൂടാതെ എല്ലാ ശിവക്ഷേത്രങ്ങളിലും നടത്തി വരുന്നു. ഇത് കൂടാതെ സർപ്പകാവുള്ള തറവാടുകളിൽ വർഷത്തിൽ ഒരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുകൊണ്ട് തറവാട്ടിലെ എല്ലാ അംഗങ്ങൾ ക്കും , സന്തതി പരമ്പരകൾ ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം.
പാല് നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുമ്പോൾ , ഈ നൂറിൻറെ പ്രാധാന്യം എന്താണെന്നും, അതിൻറെ പിന്നിലെ കഥ എന്താണെന്നും നമുക്ക് നോക്കാം
തൻറെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകൻ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സർപ്പയജ്ഞം നടത്തി. പുരോഹിതന്മാർ ഓരോരോ നാഗങ്ങളുടെ പേർ പറഞ്ഞു വരുത്തി, അവരെ, യാഗാഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒരു പാട് നാഗങ്ങൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.
തൻറെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകൻ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സർപ്പയജ്ഞം നടത്തി. പുരോഹിതന്മാർ ഓരോരോ നാഗങ്ങളുടെ പേർ പറഞ്ഞു വരുത്തി, അവരെ, യാഗാഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒരു പാട് നാഗങ്ങൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.
തക്ഷകൻ തൻറെ ആത്മ മിത്രമായ ദേവേന്ദ്രൻറെ സംരക്ഷണയിലാണന്നു മനസ്സിലാകിയ രാജാവ് യജ്ഞത്തിൻറെ തീവ്രത വർധിപ്പിച്ചു. ഒരു പാട് പാവം നാഗങ്ങൾ പൊള്ളലും, മുറിവും ഒക്കെയായി കഷ്ടപ്പെട്ടു. വളരെ അധികം എണ്ണം കൊല്ലപ്പെടുകയും ചെയ്തു. നാഗങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട ദേവന്മാർ രാജാവിനെക്കൊണ്ട് നിർബന്ധപൂർവ്വം യജ്ഞം അവസാനിപ്പിച്ചു.
അങ്ങിനെ യജ്ഞം ഫലപ്രാപ്തിയിൽ എത്താതെ അവസാനിച്ചു എങ്കിലും, ഒരു പാട് നാഗങ്ങൾ പൊള്ളലും, മുറിവും, വേദനയും, ദാഹവും, ചൂടും ഒക്കെയായി കഷ്ടപ്പെട്ടു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലെയുള്ള ഇവരുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ആദിശേഷ നാഗം , തൻറെ നാഥനായ മഹാവിഷ്ണുവിങ്കൽ ഈ വൃത്താന്തങ്ങൾ ഉണർത്തിക്കുകയും , എന്തെങ്കിലും പരിഹാരം ചെയ്യുവാൻ അപേക്ഷിക്കുകയും ചെയ്തു.
ആദിശേഷൻറെ പ്രാർഥനമാനിച്ചു വിഷ്ണുദേവൻ നാഗങ്ങളെ എല്ലാം ഒരു സ്ഥലത്ത് വരുത്തി, അവരുടെയെല്ലാം ദേഹത്ത് മഞ്ഞള്പ്പൊടി, കരിക്കിൻ വെള്ളത്തിൽ കലക്കി, അടയ്ക്കപൂവിൽ മുക്കി തളിച്ചു. അതുകൊണ്ട് അവരുടെ ദേഹാസ്വാസ്ത്യങ്ങൾ മാറുകയും, ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. നാഗങ്ങളെ സന്തോഷിപ്പിച്ചു സൌഖ്യം ആക്കിയത് ഒരു ആയില്യം നാളിൽ ആയിരുന്നു. അങ്ങിനെ ആയില്യം നാൾ നാഗങ്ങളുടെ ഇഷ്ടനാൾ ആകുകയും ചെയ്തു.
നാഗങ്ങൾക്ക് “നൂറും പാലും” നൽകിയാൽ അവർ സന്തുഷ്ടർ ആകുമെന്നും, നമ്മെ അനുഗ്രഹിക്കുമെന്നും കേരളഹിന്ദുക്കൾ വിശ്വസിക്കുന്നു. അതിനാൽ സമ്പത്തിനും, ആരോഗ്യത്തിനും, സന്തതിപരമ്പരകൾ ക്കും വേണ്ടി ആയില്യം നാളിൽ നാഗങ്ങൾക്ക് “നൂറും പാലും” എന്ന അനുഷ്ടാനം ചെയ്യുന്നു.
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ കടപ്പാട് .
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ കടപ്പാട് .
No comments:
Post a Comment