Monday, November 18, 2019

എന്റെ അടുത്ത് എത്തണമെങ്കിൽ
ശ്രീ ശ്രീ....
എന്നെ സ്തുതിക്കുന്നത് മാത്രം മതിയാകില്ല. നിങ്ങളുടെ പ്രശംസകളോ, കൃതജ്ഞതയോ, ഉപകാരസ്മരണയോ എനിക്ക് സംതൃപ്തി നൽകുന്നില്ല. എന്നെ വേദിയിലോ അൾത്താരയിലോ മാത്രം പ്രതിഷ്ടിച് ചുറ്റും കുറച്ചു പൂ വിതറി ജയ് ഗുരുദേവ് !! പറഞ്ഞു നിങ്ങൾ കടന്ന് പോകരുത്... എന്നെ നിങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കൂ... നിങ്ങൾ കൃതഞരായിരിക്കുമ്പോൾ ഒരുപാട് പ്രശംസിക്കാൻ തോന്നും... പക്ഷെ ഇതെല്ലാം നിങ്ങൾ വിടരാൻ വേണ്ടി ആണ് ഉപയോഗിക്കേണ്ടത്.
വല്ലപ്പോഴും നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ നിങ്ങൾ വന്നു പറയും... ജയ് ഗുരുദേവ്... അത് വല്ലപ്പോഴും പറയേണ്ട കാര്യമല്ല.... എല്ലാ ദിവസവും എല്ലാ സമയവും പറയേണ്ടതാണ്... എന്നിൽ കാണുന്ന എല്ലാ ഗുണങ്ങളും നിങ്ങളിലും ഉണ്ട്.
എന്നെ ഹൃദയത്തിൽ സൂക്ഷിച്ചാൽ മാത്രമേ നിങ്ങളിൽ ഗുരുതത്വം ഉണരുകയുള്ളു... എന്റെ പാദപൂജ ചെയ്യുന്നത് കൊണ്ടോ, സല്യൂട്ട് അടിച്ചു ഓടുന്നത് കൊണ്ടോ നിങ്ങളിൽ ഒന്നും ജനിക്കുന്നില്ല.. പൂമാല മാത്രം അണിയിക്കാൻ ആണെങ്കിൽ അമ്പലത്തിൽ പോകൂ... അവിടെ ഒരുപാട് വിഗ്രഹങ്ങൾ ഉണ്ട്... അങ്ങിനെ ആണെങ്കിൽ ഒരു ഗുരുവിന്റെ ആവശ്യം ഇല്ല... അതുമാത്രമല്ല ഈ ലോകത്തിലെ ഒരുപാട് ആളുകൾക്ക് മാലയിട്ടു ഇരിക്കാൻ ആഗ്രഹം ഉണ്ട്... അവരെ പോയി മാലയിടൂ..
നിങ്ങൾ എന്റെ അടുത്തേക്കാണ് വന്നിരിക്കുന്നത് എങ്കിൽ സ്വയം മാറൂ... ഉള്ളിൽ നിന്ന് മാറൂ.
ജ്ഞാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന ഒരാൾക്ക് ലഭിക്കാത്ത ഒരു സന്തോഷവും ഈ ലോകത്തിൽ ഇല്ല. ഒരിക്കൽ ഈ അമൃതം നുകർന്നാൽ വേറെ എല്ലാം കയ്പുള്ളതായി തോന്നും. ഒരിക്കൽ നിങ്ങൾ ഇതിൽ ഒഴുകാൻ തുടങ്ങിയാൽ ജീവിതത്തിൽ ഒരുതരത്തിലും ഒന്നിന്റെയും കുറവ് ജീവിതത്തിൽ നിങ്ങൾക്ക് അനുഭവപ്പെടില്ല.
എന്നെ നിങ്ങളിൽ നിന്നും അകന്നു ചിന്തിക്കരുത്. എന്നിൽ നിന്നും വളരെ ദൂരെ  ആയിരിക്കുമ്പോൾ നിങ്ങൾക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. നിങ്ങൾ എന്റെയും നിങ്ങളുടെയും സമയം വ്യർത്ഥമാക്കുകയാണ്.. ഞാൻ എന്താണോ അതാണ് നിങ്ങളും. നിങ്ങൾ എന്താണോ നിങ്ങൾക്ക് അസാധ്യം എന്ന് ചിന്തിച്ചത് അതെല്ലാം സാധ്യം ആണെന്ന് തെളിയിക്കാനാണ് ഞാൻ ഇവിടെ വന്നത്.
ഈ ശരീരത്തിന്, ഈ പ്രാണന് ഒരേ ഒരു ദൗത്യമേ ഉള്ളൂ. അത് ഒരേ ഒരു കാരണത്തിനാണ് വന്നിരിക്കുന്നത്. നിങ്ങളെ നിങ്ങളുടെ സ്വന്തം ആത്മനുമായി പരിചയപ്പെടുത്താൻ, ഉണ്മയായ സത്തയെ നിങ്ങൾക്ക് വെളിപ്പെടുത്താൻ. നിങ്ങൾ ആരാണ്... നിങ്ങളാണ് സത്യം... നിങ്ങളാണ് ശിവം.... നിങ്ങളാണ് സൗന്ദര്യം.
നോക്കൂ ഒരുപാട് ആളുകൾ ഇവിടെ വരാറുണ്ട്. ചിലർ വെറുതെ സ്ഥലം സന്ദര്ശിച്ചിട്ട് പറയും.. ഓ... വളരെ നന്നായിരിക്കുന്നു... ചിലർക്ക് ഉള്ളിൽ നന്നായി തോന്നും... അവർ പറയും.. ഇവിടെ നല്ല ഊർജം ഉണ്ട്. അവർ കുറച്ചു ദീർഘ ശ്വാസം എടുത്ത് നല്ല ഒരു മാനസിക അവസ്ഥയോടെ1, 2,ദിവസം കഴിഞ്ഞു തിരിച്ചു പോകും. ഇനിയും കുറച്ചു പേർ കുറച്ച് അധികം കാലം താമസിക്കും.. എന്നാൽ മറ്റു ചിലരാകട്ടെ എല്ലാം കൊള്ളയടിക്കും.. അവർ എല്ലാം എടുക്കും. അത് വളരെ നല്ലതാണ്. അത്തരം ആളുകളെ ആണ് എനിക്ക് വേണ്ടത്. അവർ എല്ലാം കൊള്ളയടിക്കണം
ഷോപ്പ് തുറന്നിരിക്കുകയാണ്... നിങ്ങൾക്ക് സാധ്യമായതെല്ലാം കൊള്ളയടിക്കൂ...

  • ജയ് ഗുരുദേവ് 🙏🏼🙏🏼

No comments: