Friday, November 15, 2019

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
            *ശിവാനന്ദലഹരി*

*സദാ മോഹാടവ്യ‍ാം ചരതി യുവതീന‍ാം കുചഗിരൌ*
*നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ |*
*കപാലിന്‍ ഭിക്ഷോ മേ ഹൃദയകപിമത്യന്തചപലം*
*ദൃഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ || 20 ||*

കപാലി‍ന്‍ ! – കപാലം ധരിച്ചിരിക്കുന്ന; ഭിക്ഷോ! – ഭിക്ഷുരൂപധാരിയായ ശിവ; വിഭോ! – ദിവ്യമംഗളമൂര്‍ത്തേ!; പ്രഭോ! സദാ മോഹാടവ്യം; എല്ലായ്പോഴും അജ്ഞാനമാകുന്ന വനത്തില്‍ ; ചരതി – ചുറ്റിത്തിരിയുന്നു; യുവതീന‍ാം – തരുണീമണികളുടെ; കചവിരൗ – കുളുര്‍മുലകളാകുന്ന പര്‍വ്വതങ്ങളി‍ല് ‍; നടതി – കൂത്താടുന്നു; ഝടിതി അഭിധഃ – ഉടന്‍തന്നെ നാലുഭാഗങ്ങളിലും; ആശാശാഖാസു – ആശകളാകുന്ന കൊമ്പുകളില്‍ ; സ്വൈരം അടതി – തന്റെ ഇഷ്ടംപോലെ ഓടിനടക്കുന്നു; അത്യന്തചപലം – ഏറ്റവും ചപലനായിരിക്കുന്ന; മേ ഹൃദയകപിം – എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ;    ഭക്ത്യാ ദൃഢം ബദ്ധ്വാ – ഭക്തികൊണ്ട് മുറുകെ ബന്ധിച്ച്; ഭവദധീനം കുരു – നിന്തിരുവടിയ്ക്കു ധീനമാക്കി ചെയ്യേണമേ.

ഹേ കപാലിന്‍ ! അറിവില്ലായ്മയാകുന്ന അരണ്യത്തില്‍ അലഞ്ഞുനടക്കുന്നതും തരുണികളുടെ കുളുര്‍മുലകളാകുന്ന മലകളി‍ല്‍ കൂത്താടുന്നതും ഉടനടി നാനാഭാഗങ്ങളിലും സ്വേച്ഛപോലെ ഓടിനടക്കുന്നതും അതിചപലവുമായ എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ ഭക്തികൊണ്ടു മുറുകെ കെട്ടി അങ്ങയുടെ അധീനത്തിലാക്കിത്തീര്‍ക്കണമേ.

                            *തുടരും*
🙏🙏🙏🙏🕉🔥🕉🙏🙏🙏🙏

No comments: