അല്ലയോ ദേവദേവാ!, മഹായോഗിന്‍!, ജഗത്പതേ!, .. ഈ ജനനമരണചക്രത്തില്‍ നിന്നും അഭയം നല്കാല് നീയല്ലാതെ മറ്റാരേയും കാണുന്നില്ല. ഭഗവാനേ!, . സകല ഹൃദയങളിലും ജീവാത്മഭാവത്തില്‍ ഇരുന്നരുളുന്ന യോഗേശ്വരനായ ഭഗവാനെ ..അല്ലയോ ഭഗവാനേ!, അവിടുത്തേക്ക് നമസ്ക്കാരം. അങ് ആദ്യനാണ്. ത്രിഗുണാതീതനാണ്. അവിടുന്ന് അദൃശ്യനായിരിന്നുകൊണ്ടുതന്നെ സകല ഭൂതങളുടേയും അകവും പുറവും നിറഞു നിലകൊള്ളുന്നു. അവ്യയനും അധോക്ഷജനുമായ നീ അജ്ഞന്മാര്ക്ക് നിന്റെ മായയുടെ മറയാല്‍ കാണപ്പെടുന്നില്ല. നാടകത്തില്‍ വേഷം കെട്ടി വരുന്ന ഒരു നടനെ കാണികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതുപോലെ നീ മൂഡന്മാര്ക്ക് അവ്യക്തനായിരിക്കുന്നു. പരമഹംസന്മാര്‍ക്കും, മുനികള്‍ക്കും, അമലമാനസന്മാര്‍ക്കും ഭക്തിയോഗത്തെ പ്രദാനം ചെയ്യാനായി നീ അവതാരം ചെയ്യുന്നു. കൃഷ്ണാ!, വാസുദേവാ!, ദേവകീനന്ദനാ!, നന്ദഗോപകുമാരാ!, ഗോവിന്ദാ!, നിനക്കു നമസ്ക്കാരം!. പങ്കജനാഭാ!, പങ്കജമാലിനേ!, പങ്കജനേത്രാ!, ആ പാദപങ്കജത്തില്‍ ഞങളുടെ നമസ്ക്കാരം!. ഹേ!, ഋഷീകേശാ!, പല പല ആപത്തുകളില്‍ നിന്നും രക്ഷിച്ചു. ആപത്തുകള്‍ എത്രവേണെമെങ്കിലും ഉണ്ടായിക്കൊള്ളെട്ടെ ഭഗവാനേ!, കാരണം, എവിടെവിടെ ദുഃഖങളുണ്ടാകുന്നോ, അവിടവിടെയൊക്കെ ഞങള്‍ക്ക് അവിടുത്തെ കാണാനാകുമല്ലോ!. ജഗദ്ഗുരോ!, അവിടുത്തെ ദര്‍ശനം കൊണ്ട് ജനനമരണമാകുന്ന ഭവദര്‍ശനം പീന്നീടുണ്ടാകുന്നില്ല. ഭഗവാനേ!, അകിഞ്ചനന്മാര്‍ക്ക് സുലഭമായ ഭവത് ദര്‍ശനം ഭൗതികമായ ഐശ്വര്യവും, കീര്‍ത്തിയും, ശ്രീയുമൊക്കെ കാംക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും കിട്ടുന്നില്ല. അകിഞ്ചനന്മാരുടെ ധനമായ നിനക്ക് നമസ്ക്കാരം. ത്രിഗുണാതീതനായ അങ്ങക്ക് നമസക്കാരം!. ആത്മാരാമനും, ശാന്തനും, കൈവല്യപതിയുമായ അങേയ്ക്ക് ഞങളുടെ നമോവാകം!.
നീ കാലമാണ്, ആദ്യന്തരഹിതനായ ഈശ്വരനാണ്, നിനക്ക് സമസ്തഭൂതങളും ഒരുപോലെയാണ്. കൃഷ്ണാ!, മാനുഷവേഷം കെട്ടിനടക്കുന്ന നിന്റെ ലീലകള്‍ ആരറിയുന്നു?. നിനക്ക് ശത്രുക്കളും, മിത്രങളുമായി ആരും തന്നെയില്ല. എങ്കിലും, മനുഷ്യര്‍ നിന്നെ പക്ഷപാതം ചേര്‍ന്നവനായി കണക്കാക്കുന്നു. ഹേ വിശ്വാത്മാവേ!, നിന്റെ ചെയ്തികള്‍ അത്യന്തം അത്ഭുതം തന്നെ. നീ കര്‍മ്മം ചെയ്തുകൊണ്ട് അകര്‍മ്മിയായിരിക്കുന്നു. അജനായിരുന്നുകൊണ്ട് മൃഗമായും, മനുഷ്യനായും, മുനികളായും, ജലജീവികളായും നീ ജന്മമെടുക്കുന്നു.
കൃഷ്ണാ! ഇഹത്തില്‍ കാമകര്‍മ്മബദ്ധരായി അലയുന്ന ജീവന്മാര്ക്ക് ശ്രവണവും, സ്മരണവും, പൂജനവുമായ വിധികളിലൂടെ ഭക്തിയോഗത്തെ പ്രദാനം ചെയാനായി നീ വന്നു കൃഷ്ണാ!, അനുസ്യൂതം നിന്നെ കേള്‍ക്കുകയും, സ്മരിക്കുകയും, പൂജിക്കുകയും ചെയ്യുന്നവരും, മറ്റുള്ളവരാല്‍ നീ പൂജിക്കപ്പെടുന്നതില്‍ ആനന്ദിക്കുന്നവരും, ജനന മരണ ചക്രത്തിന്റെ പിടിയില്‍ നിന്നും രക്ഷനേടി, നിന്റെ ചരണകമലം പ്രാപിക്കുന്നു.
ഭഗവാനേ!, ഹേ വിശ്വേശ്വരാ!, വിശ്വാത്മനേ!, വിശ്വമൂര്‍ത്തേ!, മധുപതേ!, എപ്പോഴും ഗംഗ സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്നതുപോലെ, യാതൊരു വിഷയങളിലും ചെന്ന് പറ്റാതെ എന്നെന്നും നിന്നില്‍ മാത്രം മനസ്സുവയ്ക്കുവാന്‍ അനുഗ്രഹിക്കേണമേ!. ഹേ കൃഷ്ണാ!, വൃഷ്ണികുലോത്ഭവാ!, അവനീപതേ!, അധാര്‍മ്മിക രാജവംശത്തെ ഇല്ലാതാക്കുന്നവനും അനപവര്‍ഗ്ഗമായ വീര്യമുള്ളവനുമായ ഗോവിന്ദാ!, ഗോബ്രാഹ്മണസുരാര്‍ത്തിഹരാര്‍ത്ഥം അവതാരമെടുത്ത യോഗേശ്വരാ!, അഖിലഗുരോ!, ഭഗവനേ!, അങേയ്ക്ക് നമോവാകം."
rajeev kunnekkatt
No comments:
Post a Comment