*പതഞ്ജലി മഹർഷി:-*
ഐതീഹ്യം അനുസരിച്ച് അത്രി എന്ന് പേരായ മഹർഷിക്ക് പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ് പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന് ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ
"യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക് എന്റെ നമസ്കാരം"
പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച് വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക് മുൻപ് ആണ് പതഞ്ജലി ജീവിച്ചിരുന്നത്. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്.
പതഞ്ജലി യോഗസൂത്രം.
--------------------------
ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത് ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട് 7 തരത്തിലുള്ള യോഗാരീതികളായി ഇത് പരിണമിച്ചു എന്നും വിശ്വസിക്കുന്നു.
നാലുഭാഗങ്ങിളിലായി തരംതിരിച്ച് 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ.
1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു.
2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട് ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു.
3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ.
4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച് പറയുന്നു.
സമീപകാലത്ത് കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്.
ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ് പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്.
മഹാഭാഷ്യം.
-------------
സംസ്കൃത ഭാഷയെകുറിച്ച് അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ആയുർവേദത്തെകുറിച്ച് പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച് മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത് നഷ്ടപെട്ടുപോയി.
*കാരിക്കോട്ടമ്മ -09-01-20*

No comments:
Post a Comment