Monday, January 13, 2020

ബഹ്മം നിർലിപ്തം ; ദുഃഖവും മറ്റും ജീവനു മാത്രം -

 ശ്രീരാമ : ഈ ലോകത്തിൽ വിദ്യാമായയും , അവിദ്യാമായയും ; രണ്ടും ഉണ്ട് ; ജ്ഞാനവും ഭക്തിയുമുണ്ട് , കാമിനീകാഞ്ചനവുമുണ്ട് . സത്തും അസത്തുമുണ്ട് ; നല്ലതും തീയതും ഉണ്ട് . എന്നാൽ ബ്രഹ്മം നിർലിപ്തമാകുന്നു . നന്മയും തിന്മയും ജീവനെ സംബന്ധിച്ചു മാത്രം . സത്തും അസത്തും ജീവന്നേ ഉള്ളു . ഇവമൂലം ബ്രഹ്മത്തിന് ഒന്നും പറ്റുന്നില്ല .

വിളക്കിനുമുമ്പിൽ വെച്ച് ഒരുവൻ ഭാഗവതം വായിക്കുന്നു ; ഒരുവൻ കള്ളപ്രമാണം നിർമ്മി ക്കുന്നു . വിളക്ക് നിർലിപ്തം . സൂര്യൻ ശിഷ്ട ന്മാരുടെ മേലും ദുഷ്ടന്മാരുടെ മേലും പ്രകാ ശം പൊഴിക്കുന്നു .

ദുഃഖം , പാപം , അശാന്തി ഇതൊക്കെ എന്താ ണെന്നു ചോദിച്ചേയ്ക്കാം . അതിനുത്തരം , അവയെല്ലാം ജീവനെ മാത്രമേ ബാധിക്കുന്നു ള്ളു എന്നാണ് . ബ്രഹ്മം നിർലിപ്തമാകുന്നു . പാമ്പിനുള്ളിൽ വിഷമിരി ക്കുന്നു . അന്യരെ കടിച്ചാൽ അവർ മരിച്ചുപോകും . എന്നാൽ പാമ്പിനൊന്നും പറ്റുന്നില്ല .

ശ്രീരാമകൃഷ്ണവചനാമൃതം

No comments: