Sunday, January 12, 2020

അഗ്നി പ്രാകാര ത്രയം ചെയത് രക്ഷിച്ച ശേഷം ദിക് പാലകരെ പൂജിക്കുന്നു, അവരുടെ വജ്രo, ശക്തി തുടങ്ങിയ ആയുധങ്ങളെ കല്പിച്ച് പൂജിക്കുന്നു.

ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നിവ കൃഷ്ണ പീഠത്തിന്റെ നാലു പാദങ്ങളാണ്.
പീഠത്തിൽ വിരിച്ച രണ്ടു പട്ടുവസ്ത്രങ്ങളാണ് മായ യു, വിദ്യയും.

ഇവയെ ബന്ധിപ്പിക്കുന്ന ഗുണമയമായ മൂന്ന് കയറുകളാണ് സത്വ, രജ, തമോഗുണങ്ങൾ.പീഠമദ്ധ്യത്തിൽ ഒരു അഷ്ട ദളതാമരയുണ്ട് .കണ്ണനിരിക്കുന്നത് അവിടെയാണ്.

കണ്ണനിരിക്കുന്ന താമരയിൽ നവശക്തി സാനിദ്ധ്യമുണ്ട്. അവ
വിമല
ഉൽക്കർഷണി
ജ്ഞാനം
ക്രിയ
യോഗം
പ്രഹൈ്വി
സത്യം
ഈശാ എന്നീ ദേവതകൾ എട്ടു് ദളങ്ങളിലും കർണ്ണികയിൽ
അനുഗ്രഹയും ഇരിക്കുന്നു .പീo പൂജയിൽ ഇപ്രകാരം ഭക്തിപൂർവ്വം പൂജിക്കുന്നു.

ഈ പീഠത്തിന്റെ നടുക്ക് അഷ്ടദള പത്മത്തിലെ കർണ്ണികയിൽ കണ്ണൻ തൂമന്ദഹാസം പൊഴിച്ച് ഭക്തജനങ്ങളെ സർവ്വ ആയുരാരോഗ്യ സൗഖ്യവും നൽകി അനുഗ്രഹിച്ചു നിൽക്കുന്നു. തുടരും
ചെറുതയുർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785

No comments: