Tuesday, January 01, 2019

*ശ്രീരാമകൃഷ്ണോപദേശം*-
-------------------
*സാധനയ്ക്കു സഹായകരമായിത്തീരുന്ന സംഗതികൾ* - **

*വിശ്രമവും വിജനസ്ഥലവും കൂടാതെ അപായകരമായ ഈ രോഗത്തെ മാറ്റാമെന്ന് നിങ്ങൾക്കു എങ്ങനെ ആശിക്കാം? ഇങ്ങനെയുള്ള സന്നിപാതരോഗമാണ് ഒരു ലൗകികനെ ബാധിച്ചിരിക്കുന്നത്. ആ രോഗിയുടെ മുറിയിൽ ഒരു വലിയ കുടം നിറയെ ശീതള ജലവും രുചികരമായ ഉപ്പിലിട്ടതും വെച്ചിരിക്കുന്നു. ഈ ഉപ്പിലിട്ടതിനു തുല്യമാണ് കാമം. സുഖാനുഭവത്തിനുള്ള ആഗ്രഹം ഈ ശീതളജലം പോലെയാണ്.
ഈ പരിതഃസ്ഥിതിയിൽ നിങ്ങളുടെ ഈ രോഗത്തെ ഇല്ലാതെയാക്കാൻ എങ്ങനെ സാധിക്കും! രോഗി നിശ്ചയമായും കുറേ നാൾ  വിജനസ്ഥലത്തു താമസിച്ച് സാധനഭജനകൾ അനുഷ്ടിക്കണം; ഇപ്രകാരമുള്ള പരിശീലനം കൊണ്ട് ദീനം മുഴുവനും ഭേദമാക്കിക്കഴിഞ്ഞ ശേഷം  വീട്ടിലേയ്ക്കു തിരിച്ചു വരുന്നതുകൊണ്ട് ഒട്ടും ഭയപ്പെടാനില്ല*

No comments: