[16/10, 13:30] Mahesh Narayaneeyam Astrologer: *🎼പ്രസന്നനിമിഷങ്ങൾ*
നമുക്ക് സന്തോഷവും സ്നേഹനിർഭരതയും ലഘുത്വവും അനുഭവപ്പെടുമ്പോഴാണ് ബോധോദയത്തിന്റെ വാതിലിനരികെ നാം എത്തിനിൽക്കുന്നത്. അപ്പോഴാണ് ശരിയായ നിമിഷങ്ങൾ സംഭവിച്ചിരിക്കുന്നത്. അപ്പോൾ ആ വാതിലിൽ വെറുതെ ഒന്നു മുട്ടിയാൽ മതി, അതു തുറക്കപ്പെടും.
മിക്കവാറും ആളുകൾ സങ്കടം വരുമ്പോഴും ഉത്കണ്ഠ പെരുകുമ്പോഴും സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും വരുമ്പോഴും മാത്രമാണ് ധ്യാനിക്കാനായി ശ്രമിക്കുന്നത്. അപ്പോൾ ധ്യാനത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്. ധ്യാനത്തിലേക്കുള്ള ഊർജ്ജപ്രവാഹം വിരുദ്ധമാകുന്ന സമയമാണത്.
ഒരു പ്രഭാതത്തിൽ നമുക്ക് ശുഭോദർക്കമായ അനുഭവമുണ്ടാകുന്നു. പ്രകടമായ കാരണങ്ങൾ ഒന്നുംതന്നെ വേണമെന്നില്ല. എന്തോ ചിലതെല്ലാം അബോധത്തിന്റെ അഗാധതയിൽ സംഭവിച്ചിരിക്കണം. എന്തോ ചിലതെല്ലാം നമുക്കും പ്രപഞ്ചത്തിനുമിടയിൽ സംഭവിച്ചിരിക്കണം. ഒരു ലയാവസ്ഥ. ചിലപ്പോളത് സംഭവിച്ചത് തലേ ദിവസം രാത്രിയിലായിരിക്കാം. അഗാധമായ സുഷുപ്തിയിൽ. രാവിലെ ഉണർന്നെണീറ്റപ്പോൾ നമ്മിൽ ഒരു പ്രസന്നാനുഭവം ഉറഞ്ഞുവരുന്നു. പിന്നെ സമയം പാഴാക്കാൻ പാടില്ല. കുറച്ചുനേരം ധ്യാനത്തിനായി ഉപയോഗിക്കുക. നാം ഖിന്നത പൂണ്ടിരിക്കുമ്പോൾ ചെയ്യുന്ന ധ്യാനത്തിനേക്കാൾ പതിന്മടങ്ങ് ഫലം പ്രസന്ന ചേതസ്സായിരിക്കുമ്പോൾ ധ്യാനിച്ചാൽ ലഭിക്കും. അല്ലെങ്കിൽ രാത്രിയിൽ ശയ്യയിൽ കിടക്കുമ്പോൾ കൂടുതൽ സുഖകരമായ സാഹചര്യത്തിൽ ഊഷ്മളത അനുഭവിക്കുമ്പോൾ അഞ്ചുമിനിട്ടുനേരം ധ്യാനപൂർവ്വം ഇരിക്കുക. ആ നിമിഷത്തെ നാം പാഴാക്കരുത്. അപ്പോഴൊരു ലയസൗഭഗത അവിടെയുണ്ട്. നമുക്കതിനെ ഉപയോഗപ്പെടുത്താം. ആത്മഹർഷപ്രദായകങ്ങളായ ഈ നിമിഷങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് നാം പഠിക്കേണ്ടതുണ്ട്.
[16/10, 13:30] Mahesh Narayaneeyam Astrologer: *🎼ദേഹ സമത്വം*
അംഗാനാം സമതാം വിദ്യാത്
സമേ ബ്രഹ്മണിലീയതേ
നോചേന്നൈവ സമാനത്വം
ഋജുത്വം ശുഷ്കവൃക്ഷവത് .
ദേഹാവയവങ്ങൾക്ക് സമത്വം വന്നുചേരുന്നത് സർവ്വത്ര സമമായ ബ്രഹ്മത്തിൽ ലയിക്കുമ്പോഴാണെന്നറിയേണ്ടതാണ്. അങ്ങനെയല്ലെന്ന് വന്നാൽ ഉണങ്ങി വരളുന്ന വൃക്ഷത്തിനെന്നപോലെ സമത്വവും ഋജുത്വവും സംഭവിക്കുകയേയില്ല.
നോചേന്നൈവ സമാനത്വം
ദേഹം പഞ്ചഭൂത നിർമ്മിതമായ ജഡമാണ്. അതിനു ചൈതന്യവും ഓജസ്സും നൽകുന്നത് ബോധാത്മാവാണ്. ആത്മാവിനെ വിസ്മരിച്ച് ഭോഗങ്ങളിൽ ഏർപ്പെടുന്നവരുടെ ദേഹം ഉണങ്ങി വരളുന്ന വൃക്ഷമെന്നപോലെ ദിവസംതോറും ക്ഷീണിച്ചവശമായി ഭവിക്കും. നേരെമറിച്ച് സർവ്വത്ര സമമായി നിറഞ്ഞു വിലസുന്ന ബ്രഹ്മത്തെ ഭാവന ചെയ്തുറപ്പിക്കുന്നവരുടെ ദേഹം അഭൂതപൂർവ്വമായ ഓജസ്സും തേജസ്സും കൊണ്ടു നിറയും. ബ്രഹ്മ നിഷ്ഠന്മാരുടെ മുഖത്തും മറ്റും വന്നുചേരുന്ന അസാധാരണമായ കാന്തിതന്നെ ഇതിനു തെളിവാണ്. അതുകൊണ്ടു ചിത്തം ബ്രഹ്മലീനമാകുന്നതാണ് ദേഹസമത്വം.
[16/10, 13:37] Arun SANATHANA: *ശ്രീകൃഷ്ണനും നെല്ലിക്കയും*
ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജുനൻ.ഒരിക്കൽ ശ്രീകൃഷ്ണൻ അർജുനനെയും തേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി.
"കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ട. കാൽ നടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞു. അവർ രണ്ടുപേരും ആ അഭിപ്രായത്തോട് യോചിച്ചു. കാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറെ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ തുടങ്ങി. അപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി. വനപ്രദേശമായതിനാൽ മൂവരും
ഒരുമിച്ച് ഉറങ്ങേണ്ടന്ന് തീരുമാനിച്ചു. സാത്യകിയെ കാവൽ നിർത്തിയിട്ട് അർജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങി.
കുറെകഴിഞ്ഞപ്പോൾ പെട്ടെന്ന് തൊട്ടുപിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞു നോക്കി. അരണ്ടപ്രകാശത്തിൽ ഒരു നെല്ലിക്ക ഒരുണ്ടുരുണ്ട് അടുത്തേക്ക് വരുന്നത് സാത്യകി കണ്ടു. പൊടുന്നനെ ആ നെല്ലിക്ക വലുതാകാൻ തുടങ്ങി.
"ഹും, സത്യം പറഞ്ഞോ. നീയാരാണ്?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചു. സാത്യകിക്ക് കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു. "ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്".
"നിനക്ക് യുദ്ധം ചെയ്യാനരിയാമോ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.
ഇത്തവണ സാത്യകിയുടെ ക്ഷമ കെട്ടു. "എടാ, നിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതി. നീ ആരാണെന്ന് വേഗം പറഞ്ഞോ...." സാത്യകി പറഞ്ഞു.
"ഞാനൊരു യക്ഷകനാണ്. നിന്നെ യുദ്ധം ചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നു. സാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു.
"ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞു.
ഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു അറിയാതെതന്നെ ചിരി വന്നു.
യുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തി. യക്ഷന്റെ കൈയിൽകിടന്ന് സാത്യകി
മരണവേദനകൊണ്ട് പുളയാൻ തുടങ്ങി.
"അയ്യോ, എന്നെകൊല്ലല്ലേ.......കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചു. അവൻ സാത്യകിയെ മോചിപ്പിച്ച് വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി.
"ശ്ശെ, വല്ലാത്ത നാണക്കേടായി. അർജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതി.
ഒട്ടും വൈകാതെ സാത്യകി അർജുനനെ വിളിച്ചുണർത്തി കാവലേൽപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തു.
അർജുനനെയും യക്ഷൻ ഒരു പാഠം പഠിപ്പിക്കാതിരിക്കില്ല. സാത്യകി കരുതി.
കുറച്ചു സമയം കഴിഞ്ഞു. അതാ ഒരു നെല്ലിക്ക മുകളിൽ നിന്നും വീണു. ശബ്ദം കേട്ട് അർജുനൻ തിരിഞ്ഞു നോക്കി.
"സത്യം പറഞ്ഞോ...നീ ആരാ?'. നെല്ലിക്ക അർജുനനോട് ചോദിച്ചു.
"ഞാനാരെന്നോ? വില്ലാളിവീരനായ അർജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു
മഹാവിഡ്ഢിതന്നെ". അർജുനൻ അഹങ്കാരത്തോടെ പറഞ്ഞു.
നെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല...വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങി. വൈകാതെ അതൊരു യക്ഷനായി മാറുകയും ചെയ്തു. രണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങി. ശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതെയുള്ളൂ.
ഒടുവിൽ യക്ഷൻ അർജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചു.അർജുനന് വല്ലാത്ത
അപമാനം തോന്നി.
അർജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചു.
ഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായി. ശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു.
"ഹും, നീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു.
"കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു.
"ഹേയ്, എനിക്ക് അത്ര കരുത്തൊന്നുമില്ല. ഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവം മറുപടി പറഞ്ഞു.
"എന്നാൽ ഞാൻ ശക്തനാണ്. എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു.
"അയ്യോ, വലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്. ചെറിയവരെയാണ് എനിക്കിഷ്ടം" ശ്രീകൃഷ്ണൻ പറഞ്ഞു.
എങ്കിൽ ഞാൻ ചെറുതാകാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായി.
പൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കി. എന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടു. പിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തു.
പ്രഭാതമായി. സാത്യകിയും അർജുനനും ഉണർന്നെഴുന്നേറ്റു. അവർ ശ്രീകൃഷ്ണനെ കൌതുകത്തോടെ നോക്കി. ഒരു മൽപ്പിടിത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ല. ശ്രീകൃഷ്ണന് അർജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടി. അദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചു
കൊടുത്തു.
"നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത്". ശ്രീകൃഷ്ണൻ ചോദിച്ചു. സാത്യകിയും അർജുനനും പരസ്പരം നോക്കി.
"അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?". അവർ ചോദിച്ചു. ശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു .
"തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക്
കാരണം. വിനയം കൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞു.
പിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി.
ഈ തരത്തിലുള്ളവര്‍ നമ്മുടെയിടയിലും ഉണ്ട് ...അറിവുണ്ടായിട്ടു അഹങ്കരിക്കുന്നവരും ,അറിവില്ലാതെ ,ഉണ്ടെന്നു നടിച്ചു അഹങ്കരിച്ചു നടക്കന്നവരെയും നമുക്ക് കാണാവുന്നതാണ് ....അവര്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രമായിരിക്കും ....ഫലം .......
ഏതൊരു കാര്യവും ,വിനയഭാവത്തോടെയും ,യുക്തി യുക്തമായും കൈകാര്യം ചെയ്യുകയാണെങ്കില്‍ കാര്യങ്ങളെല്ലാം സഹജമായി നടക്കും ......
കടപ്പാട്
[16/10, 13:39] Arun SANATHANA: 📍🔥വ്രതങ്ങള്‍ നരനെ നാരായണനാക്കും🔥📍
🏮ॐ════卐★●°●ॐ●°★卐════ॐ🏮
💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢
ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്. ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം. ഒരു സംവത്സരത്തിനിടയില്‍ വരുന്ന ഏകാദശികളുടെ പേരുകളാണ്...
(1) ഉല്‍പ്പന്ന ഏകാദശി
(2) മോക്ഷദാ ഏകാദശി
(3) സഫലാ ഏകാദശി
(4) പുത്രദാഏകാദശി
(5)ഷഡ്തിലാ ഏകാദശി
(6) ജയ ഏകാദശി
(7) വിജയ ഏകാദശി
(8) ആമലകി ഏകാദശി
(9) പാപമോചിനി ഏകാദശി
(10) കാമദാ ഏകാദശി
(11) വരൂഥിനി ഏകാദശി
(12) മോഹിനി ഏകാദശി
(13) അപരാ ഏകാദശി
(14) നിര്‍ജ്ജലാ ഏകാദശി
(15) യോഗിനി ഏകാദശി
(16) പത്മ (ശയന) ഏകാദശി
(17) കാമികാ ഏകാദശി
(18) പുത്രപ്രദാ ഏകാദശി
(19) അജാ ഏകാദശി
(20) പരിവര്‍ത്തിനി (പത്മനാഭ) ഏകാദശി
(21) ഇന്ദിരാ ഏകാദശി
(22) പാപാങ്കുശ ഏകാദശി
(23) രമാ ഏകാദശി
(24) ഹരിബോധിനി (ഉത്ഥാന)ഏകാദശി എന്നിവയാണ്.
കമല (പരമ) ഏകാദശി, പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികള്‍ അധിമാസത്തില്‍ വന്നു ചേരുന്നവയാണ്. ഈ മഹനീയ ഏകാദശികളുടെ നാമധേയങ്ങളോരോന്നും ഭക്തിപൂര്‍വ്വം ഉച്ഛരിക്കുന്നവര്‍ക്ക് ഏകാദശിവ്രതഫലം ലഭ്യമാകുമെന്നും വിശ്വാസമുണ്ട്. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ വ്യക്തം. മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.
ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍═

No comments:
Post a Comment