Saturday, December 22, 2018

ഗൃഹവൈദ്യം

ഉറക്കമില്ലായ്മ :   കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക.
നീര് പൊട്ടാന്‍ :   തൊട്ടാവാടിയുടെ ഇല  അരച്ചു പുരട്ടുക.
വയറുവേദനയ്ക്ക് :   ഇഞ്ചി ഇടിച്ചു പിഴിഞ്ഞ  തെളിനീരെടുത്ത്  ഉപ്പുചേര്‍ത്ത്  കഴിക്കുക.
ചൂടുകുരുവിന് :    കരിക്കിന്‍ വെള്ളം, പഴങ്ങള്‍  മുതലായവ  കഴിക്കുക.  ത്രിഫലപ്പൊടി  പുരട്ടി കുളിക്കുക.
ഉളുക്കിന് :  ചെറുനാരങ്ങാ നീരും  അതിന്‍റെ  ഇരട്ടി  കടുകെണ്ണയും ചേര്‍ത്ത്  ചൂടാക്കി  ഉളുക്ക്  ഉണ്ടായ  ഭാഗത്ത്  തിരുമ്മുക.
വിരല്‍ച്ചുറ്റിന് :   ചെറുനാരങ്ങ  തുളച്ച്  അതിനുള്ളില്‍ വിരല്‍ കിടത്തി വെയ്ക്കുക.  വിരല്‍ച്ചുറ്റ് മാറും.
മുഖകാന്തിയ്ക്ക് :  ചെറുപയര്‍ പൊടിയും കസ്തൂരി മഞ്ഞളും കൂടി അരച്ചു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.
മോണനീരിന്   :  ചെറുനാരങ്ങാതോടുകൊണ്ട് മോണ മൃദുവായി  തിരുമ്മുക. മോണയിലെ  നീരുവീക്കം ശമിക്കും.
ചൊറിച്ചിലിന് :  ചെറുനാരങ്ങാ  നീരില്‍  ഇന്തുപ്പുപൊടി ചാലിച്ച്  ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക.
കഫശല്യം മാറാന്‍ :  ചുക്കും കുരുമുളകും കല്‍ക്കണ്ടവും  തിപ്പലിയും  പൊടിച്ച്  ദിവസേന കഴിക്കുക. കഫം മൂലമുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും മാറിക്കിട്ടും .
വായിലെ അസുഖങ്ങള്‍ :  വായിലും നാക്കിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഇരട്ടി മധുരം ഉപയോഗിച്ചാല്‍ മതി.
ടോണ്‍സിലൈറ്റിസിന് :  മുയല്‍ ചെവിയന്‍റെ ഇലയും ഉള്ളിയും സമം ചേര്‍ത്ത്  ഉപ്പും  കൂട്ടി  ചതച്ച് നീരെടുത്ത് തൊണ്ടയ്ക്കകത്തും നെറുകയിലും പുരട്ടുക.
കണ്‍കുരുവിന് :   ശുദ്ധിചെയ്തആവണക്കെണ്ണ കണ്‍കുരുവില്‍ പുരട്ടുക.
തൊണ്ടവേദനയ്ക്ക് :  വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് കുഴമ്പു പരുവത്തിലാക്കി  തൊണ്ടയില്‍  പുരട്ടുക.
ചതുരപ്പുളി
കരംബോള എന്ന ചതുരപ്പുളിയെ നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു.  അവിറോമ കാരംബോള  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം ശ്രീലങ്ക, മോളര്‍ക്കസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ജന്മം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നത്.  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ചതുരപ്പുളി നൂറു വര്‍ഷമായി കൃഷിചെയ്തുവരുന്നു.  മുട്ടയുടെ ആകൃതിയില്‍ കണ്ടുവരുന്ന ഈ   പഴത്തിന് ഏകദേശം 2-6 ഇഞ്ച് വരെയാണ് വലുപ്പം.  കൂടാതെ ഇതിന്‍റെ അഞ്ചു കൂര്‍ത്ത അഗ്രമുഖങ്ങളും ഉണ്ട്.  ഇതിന്‍റെ  തൊലി കാനം  കുറഞ്ഞതും മൃദുവും പശിമയുള്ളതുമാണ്.  ഓരോ പഴത്തിലും 10-12 വരെ തവിട്ടുനിറത്തോടുകൂടിയ പരന്ന വിത്തുകള്‍ കാണുന്നു.  ചതുരപ്പുളി രണ്ട് തരത്തിലുണ്ട്.
1. കുറഞ്ഞപുളി ഉള്ളവയും.
2. മധുരപുളി ഉള്ളവയും.
ഈ പഴത്തിന്‍റെ പുറംതൊലി ഉള്‍പ്പെടെ എല്ലാഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.  ആന്‍റി ഓക്സിഡന്റ്റ് പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ ചതുരപ്പുളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു, ഷുഗറും, സോഡിയവും, ആസിഡും കുറവാണ്.
ജ്യൂസ്, സ്ക്വാഷ്, ജെല്ലിസോസ് എന്നിവ ഉണ്ടാക്കാന്‍ ചതുരപ്പുളിയും ഉപയോഗിക്കുന്നു.  കടുംപച്ചനിറത്തോടുകൂടിയ ഇലയും പിങ്ക് നിറത്തോടുകൂടിയ പൂക്കളും ഉള്ളതിനാല്‍ ഈ മരം അലങ്കാരച്ചെടിയായും ഉപയോഗിക്കാം.

തലമുടി വളരാനുള്ള ആയുര്‍വേദ എണ്ണകള്‍

നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടു കിട്ടാന്‍ പ്രയാസം. ജീവി തരീതിയാവാം..അന്തരീക്ഷമലിനീകരണമാവാം..അശ്രദ്ധയാവാം..എന്തോ ആവട്ടെ..എളുപ്പത്തില്‍ തലമുടി വളരാന്‍ ഇതാ..മുത്തശ്ശി പറഞ്ഞു തന്ന ചില എളുപ്പ വഴികള്‍..മുത്തശ്ശി ചെറുപ്പത്തില്‍ കാച്ചി  തേച്ചിരുന്ന ചില എണ്ണകളുടെ റെസിപ്പിയാണ് ട്ടൊ..
1. കറ്റാര്‍വാഴ കൊണ്ടുള്ളത്
കറ്റാര്‍വാഴ                   –  ഒരു തണ്ട്
ചെറിയ ഉള്ളി             –  2 എണ്ണം
ജീരകം                            –  ഒരു ടീസ്പൂണ്‍
തുളസിയില                –  10 തണ്ട്
വെളിച്ചെണ്ണ                –  250 ഗ്രാം
കറ്റാര്‍ വാഴ, ഉള്ളി, ജീരകം, തുളസിയില എന്നിവ നന്നായി അരച്ചെടുത്ത് ശേഷം വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി പതവറ്റിച്ചു എടുക്കുക. എണ്ണ ആറിയതിനുശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിച്ച് ദിവസവും കുളിക്കുന്നതിനു 10 മിനിട്ട് മുന്‍പ് തലയില്‍ തേച്ചുപിടിപ്പിക്കുക.
2. കയ്യോന്നി ഉപയോഗിച്ചും ചെയ്യാം
കയ്യോന്നി(കയ്യുണ്യം)     – 10 തണ്ട്
തുളസിയില                        – 10 തണ്ട്
ചെറിയ ഉള്ളി                    – രണ്ടെണ്ണം
ജീരകം                                   – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ                       – 250 ഗ്രാം
അരച്ചെടുത്ത ചേരുവകള്‍ വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്തു ഉപയോഗിക്കുക.
3. മൈലാഞ്ചിയെണ്ണ
മൈലാഞ്ചി             – 10 തണ്ട്
കയ്യോന്നി               – 5 തണ്ട്
ചെമ്പരത്തിമൊട്ട് – 2 എണ്ണം
കറിവേപ്പില      – 1 തണ്ട്
ചുവന്നുള്ളി       – 2 എണ്ണം
വെളിച്ചെണ്ണ       – 250 ഗ്രാം
മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ച് അരിപ്പയില്‍ അരിച്ച് തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.
4. ബ്രഹ്മി ഉപയോഗിച്ച്
ബ്രഹ്മി           –  10 തണ്ട്
നെല്ലിക്ക       –  5 എണ്ണം
ജീരകം          – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 2 എണ്ണം
വെളിച്ചെണ്ണ     – 250 ഗ്രാം
ഇവയെല്ലാം അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്ത് തണുക്കുമ്പോള്‍ അരിച്ചു സൂക്ഷിക്കുക.
5. അശോക പുഷ്പം
അശോകത്തിന്‍റെ പൂവ്     – 20 എണ്ണം
ചെത്തിപ്പൂവ്                        – 10 എണ്ണം
തുളസിയില                           – 5 തണ്ട്
ചെറിയ ഉള്ളി                       –  2 എണ്ണം
കൂവളത്തില                         –  4 എണ്ണം
പൂവാം കുരുന്നില            – 3 എണ്ണം
കുരുമുളക്                            – 1 എണ്ണം
വെളിച്ചെണ്ണ                         – 250 ഗ്രാം
ചേരുവകള്‍ അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കുക.
മേല്‍ പ്രസ്താവിച്ചിട്ടുള്ള ഔഷധ ഗുണമുള്ള മുഖ്യ ചേരുവകള്‍ പച്ചയായിതന്നെ എണ്ണകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കണം. ഓരോഎണ്ണയും മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഒരു എണ്ണ തെരഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്നുമാസക്കാലം ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പ്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍ മുടിക്കൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കുവാന്‍ പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടികള്‍ക്കിടയിലൂടെ തലയോട്ടിയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കേട്ടാവൂ.

ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്. വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത്‌ പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും താളിയോ ഹെര്‍ബല്‍ ഷാമ്പുവോ ഉപയൂഗിച്ച് തല മുടിയിലെ അഴുക്കു നീക്കം ചെയ്യണം...vikaspedia

No comments: